Sunday 20 January 2019


മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് വിശദീകരണവുമായി ഡിജിപി

By sruthy sajeev .10 Jan, 2018

imran-azhar


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്തതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മുഖ്യമന്ത്രി പ
ിണറായി വിജയന്‍ ഓഖി ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച് ഹെലികോപ്റ്റര്‍ യാത്ര നടത്തിയതുമായി ബന്ധപെ്പട്ട വിവാദത്തില്‍ വിശദീകരണവുമായാണ് ഡിജിപി
ലോക്‌നാഥ് ബെഹ്‌റ രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് സുരകഷ ഒരുക്കുക മാത്രമാണ് ചെയ്തതെന്നും യാത്രാ സംബന്ധമായ സൗകര്യങ്ങള്‍
ഏര്‍പ്പാടാക്കിയത് പോലീസലെ്‌ളന്നും ഡിജിപി അറിയിച്ചു. ഇതുമായി ബന്ധപെ്പട്ട് മറ്റ് കാര്യങ്ങളൊന്നും അറിയിലെ്‌ളന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബര്‍ 26നു തൃശൂരിലെ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്കും അവിടെനിന്നു തിരിച്ചു പാര്‍ട്ടി സമ്മേളന വേദിയിലേക്കുമുള്ള ഹെലികോപ്റ്റര്‍ യാത്രയ്ക്കു ചെലവായ പണം ദുരന്തനിവാരണ ഫണ്ടില്‍നിന്ന് വക മാറ്റാനാണ് നിര്‍ദേശിച്ചിരുന്നത്. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എം. കുര്യനാണ്
പണം നല്‍കുന്നത് സംബന്ധിച്ച ഉത്തരവിറക്കിയത്. എട്ടു ലകഷം രൂപയാണു മുഖ്യമന്ത്രിയുടെ യാത്രയ്ക്കു ചെലവായത്.