Thursday 02 April 2020




ഡിഎംകെ എംഎൽഎ എസ്. കതവരയൻ അന്തരിച്ചു

By online desk .28 Feb, 2020

imran-azhar

 

വെല്ലൂർ: ഡിഎംകെ എംഎൽഎ എസ്. കതവരയൻ(58) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

കഴിഞ്ഞവർഷം ഏപ്രിലിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ജയിച്ചാണ് കതവരയൻ നിയമസഭാ അംഗമായത്. വെല്ലൂർ ജില്ലയിലെ ഗുഡിയതാം മണ്ഡലത്തിൽ നിന്ന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.