Sunday 07 June 2020




ഡൽഹി പുകയുന്നു മരണം പത്തായി

By online desk .25 Feb, 2020

imran-azhar

 

 

ഡൽഹി: ഡൽഹിയിൽ കലാപം പുകയുന്നു മരണസംഖ്യ 10 ആയി ഉയർന്നു ചൊവ്വാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഡെപ്യൂട്ടി മനീഷ് സിസോഡിയയും പരിക്കേറ്റവരെ സന്ദർശിച്ചു . അക്രമത്തിന്റെ വീഡിയോകളും ഫോട്ടോകളും ഇല്ലാതാക്കാൻ നിർബന്ധിച്ച് കലാപകാരികൾ മാധ്യമപ്രവർത്തകരെയും ആക്രമിക്കുന്നുണ്ട്.

 

അക്രമങ്ങളില്‍ പരിക്കേറ്റ് ജിടിബി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മൂന്നുപേര്‍ ഇന്ന് മരിച്ചു. മൂന്നുദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അടക്കം ഏഴുപേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചത്.

ജാഫറാബാദ്, ചാന്ദ്ബാഗ്, ഖജൂരി ഖാസ്, ഗാമരി, കര്‍വാള്‍ നഗര്‍, വിജയ് പാര്‍ക്ക്, മൗജിപുര്‍, കര്‍ദംപുരി, ഭജന്‍പുര,ഗോകല്‍പുരി, ബ്രംപുരി തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘര്‍ഷങ്ങള്‍ ഉണ്ടായത്. അക്രമികള്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും വ്യാപാര സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും വാഹനങ്ങള്‍ക്കും തീവെക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍