Monday 19 February 2018

ഗോധ്ര ദുരന്തം: 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി

By SUBHALEKSHMI B R.09 Oct, 2017

imran-azhar

ന്യൂഡല്‍ഹി: ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസുമായി ബന്ധപ്പെട്ട് 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. അഹമ്മദാബാദ് ഹൈക്കോടതിയുടേതാണ് വിധി. 20 പേരുടെ ജീവപര്യന്തം കോടതി ശരിവയ്ക്കുകയും ചെയ്തു.

2002 ഫെബ്രുവരി 27ന് രാവിലെയാണ് രാജ്യത്തെ ഞെട്ടിച്ച കൂട്ടക്കുരുതി നടന്നത്. അന്ന് രാവിലെ, സബര്‍മതി എക്സ്പ്രസ് ട്രെയിന്‍ ഗോധ്ര സ്റ്റേഷന്‍ വിട്ട് അധികനേരം കവിയും മുന്‍പ് നൂറോളം വരുന്ന അക്രമികള്‍ ട്രെയിനിന് തീ കൊളുത്തിയത്. തീവണ്ടിയിലെ എസ്.6 എന്ന കോച്ചാണ് അക്രമികള്‍ കത്തിച്ചത്. 23 പുരുഷന്മാരും 15 സ്ത്രീകളും 20 കുട്ടികളുമുള്‍പ്പടെ 58 ഹിന്ദു തീര്‍ത്ഥാടകരാണ് ദാരുണമായി കൊല്ലപ്പെട്ടത്.