Thursday 21 September 2017

നിര്‍മല സീതാരാമന് പ്രതിരോധം; പീയുഷിന് റെയില്‍വേ

By SUBHALEKSHMI B R.03 Sep, 2017

imran-azhar

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളിലും അപ്രതീക്ഷിത നീക്കങ്ങള്‍. നിര്‍മല സീതാരാമന് പ്രതിരോധ വകുപ്പിന്‍റെ ചുമതല നല്‍കാന്‍ തീരുമാനമായി.
ഇന്ദിരാ ഗാന്ധിയ്ക്കു ശേഷം ആദ്യമായി ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന വനിതയാണ് നിര്‍മലാ സീതാരാമന്‍. നേരത്തെ, കേന്ദ്ര വാണിജ്യ സഹമന്ത്രിയായിരുന്ന അവര്‍ക്ക് ഇത്തവണത്തെ പുനഃസംഘടനയില്‍ കാബിനറ്റ് പദവി നല്‍കുകയായിരുന്നു. നിധിന്‍ ഗഡ്കരിക്ക് പ്രതിരോധം നല്‍കിയേക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു.

പീയൂഷ് ഗോയലിന് റെയില്‍വേ നല്‍കാനും തീരുമാനമായി.