Friday 17 August 2018

കോഴക്കേസ്: ദിനകരനെ ചെന്നൈയിലെത്തിച്ച് തെളിവെടുത്തു

By Subha Lekshmi B R.28 Apr, 2017

imran-azhar

ചെന്നൈ: രണ്ടില ചിഹ്നം ലഭിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കാന്‍ ശ്രമിച്ച കേസില്‍ എഐഎഡിഎംകെ നേതാവ് ടി.ടി.വി ദിനകരനെയും കൂട്ടുപ്രതിയെയും ചെന്നൈയിലെത്തിച്ച് ഡല്‍ഹി പൊലീസ് തെളിവെടുത്തു.ഡല്‍ഹി ക്രൈംബ്രാഞ്ച് സംഘം വ്യാഴാഴ്ചയാണ് ദിനകരനെയും സഹായി മല്ളികാര്‍ജുനയെയും ചെന്നൈയില്‍ എത്തിച്ചത്. ഇവരുടെ വീടുകളിലും ഓഫീസുകളിലും പൊലീസ് തെരച്ചില്‍ നടത്തി. ചൊവ്വാഴ്ച രാത്രിയാണ് ദിനകരനെയും കൂട്ടുപ്രതിയെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.