Wednesday 20 June 2018

രണ്ടിലയ്ക്ക് കോഴ: ദിനകരന് സമന്‍സുമായി ഡല്‍ഹി പൊലീസ് സംഘം വീട്ടില്‍

By Subha Lekshmi B R.20 Apr, 2017

imran-azhar

ചെന്നൈ: അണ്ണാ ഡിഎംകെയ്ക്ക് രണ്ടില ചിഹ്നം ലഭിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ ടി.ടി.വി ദിനകരന് ഡല്‍ഹി പൊലീസ് സമന്‍സ് കൈമാറി. ബുധനാഴ്ച രാത്രിയിലാണ് കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസ് സംഘം ചെന്നൈയിലെ ദിനകരന്‍റെ വസതിയില്‍ സമന്‍സുമായെത്തിയത്. ദിനകരന്‍ രാജ്യംവിടാനുള്ള സാധ്യതയുണ്ടെന്ന പേരില്‍ കഴിഞ്ഞ ദിവസം ലുക്ക്ഔട്ട് നോട്ടീസും ഇറക്കിയിരുന്നു.

 

 

ജയലളിതയുടെ മരണത്തിനു പിന്നാലെ അണ്ണാ ഡിഎംകെ പാര്‍ട്ടിയുടെ അവകാശ തര്‍ക്കത്തെത്തുടര്‍ന്ന് പാര്‍ട്ടി ചിഹ്നമായ രണ്ടില കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചിരുന്നു. ജയലളിതയുടെ മണ്ഡലമായ ആര്‍.കെ. നഗറില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും ശശികല വിഭാഗം വ്യാപകമായി പണം വിതരണം ചെയ്തെന്നു കണ്ടെത്തിയതോടെ അത് റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആര്‍കെ നഗറിലെ ശശികല വിഭാഗം സ്ഥാനാര്‍ഥി കൂടിയായ ടി.ടി.വി. ദിനകരനെതിരേ ഡല്‍ഹി പൊലീസ് കേസെടുത്തത്.