Friday 14 August 2020




ഷാർജ ഉപഭരണാധികാരി ശൈഖ് അഹ്‌മദ്‌ ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു

By online desk .10 Jul, 2020

imran-azhar


ഷാര്‍ജ: ഷാർജ ഉപഭരണാധികാരി ശൈഖ് അഹ്‌മദ്‌ ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു. വ്യാഴാഴ്ച ലണ്ടനിലായിരുന്നു അന്ത്യം. ഉപ ഭരണാധികാരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഷാര്‍ജയില്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ലണ്ടനില്‍നിന്ന് മൃതദേഹം ഷാര്‍ജയില്‍ എത്തുന്നത് മുതലായിരിക്കും ദുഃഖാചരണം. ദേശീയപതാകകള്‍ പകുതി താഴ്ത്തിക്കെട്ടും.

 

ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മൊഹമ്മദ് അല്‍ ഖാസിമിയുടെ ഓഫീസാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഉപഭരണാധികാരിയുടെ വിയോഗത്തില്‍ ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. അതേസമയം കോവിഡ് വൈറസ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ഷാർജ ഭരണാധികാരി അനുശോചനം നേരിട്ട് സ്വീകരിക്കില്ലെന്ന് ഷാർജ മീഡിയ ഓഫീസ് അറിയിച്ചു . ഇതിനായി പ്രത്യേക ഫോൺ നമ്പറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്