Saturday 18 November 2017

ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെയും പൊലീസ് ക്ലബ്ബിലേക്കു വിളിപ്പിച്ചു

By Farsana Jaleel.05 Jul, 2017

imran-azhar

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെയും ആലുവ പൊലീസ് ക്ലബ്ബിലേയ്ക്ക് വിളിപ്പിച്ചു. ഡി.വൈ.എസ്.പിയുടെ ആവശ്യാനുസരണമാണ് ധര്‍മ്മജന്റെ മൊഴിയെടുക്കാനും തീരുമാനമായത്. ഡി.വൈ.എസ്.പി വിളിച്ചിട്ടാണ് താന്‍ പൊലീസ് ക്ലബ്ബില്‍ എത്തിച്ചേര്‍ന്നതെന്ന് ധര്‍മ്മജന്‍ പറഞ്ഞു.

 

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരമാണ് മൊഴിയെടുക്കാന്‍ ധര്‍മ്മജനെ വിളിപ്പിച്ചതെന്നാണ് സൂചന. അതേസമയം നാദിര്‍ഷയെയും ദിലീപിനെയും വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇരുവരെയും ഇന്ന് തന്നെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. എങ്കിലും കൂടുതല്‍ തെളിവുകള്‍ക്കായി പൊലീസ് കാത്തിരിക്കുകയാണ്.

 

ആദ്യഘട്ട ചോദ്യം എഡിജിപി ബി.സന്ധ്യയുടെ മേല്‍നോട്ടത്തിലായിരുന്നെങ്കില്‍ രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ഐ.ജി ദിനേന്ദ്ര കശ്യപിന്റെ മേല്‍നോട്ടത്തിലാകും. ഏഴുവര്‍ഷത്തോളം സിബിഐയില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്‍ കൂടിയാണ് ഐജി ദിനേന്ദ്ര കശ്യപ്.

 

കഴിഞ്ഞ ദിവസം ഐജിയുടെ നേതൃത്വത്തില്‍ ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ച് പൊലീസ് ഉന്നതതല യോഗം നടന്നിരുന്നു. മൂന്ന് മണിക്കൂറിലേറെ നീണ്ട യോഗത്തില്‍ എല്ലാം പഴുതുകളുമടച്ച് കേസിന് പിന്നിലെ ഗൂഢാലോചന തെളിയിക്കണമെന്ന് യോഗത്തില്‍ തീരുമാനമായി. തുടര്‍ന്ന് ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.