Saturday 18 November 2017

ചില ഫോട്ടോകളെ കുറിച്ചാണ് പൊലീസ് ചോദിച്ചതെന്ന് ധര്‍മ്മജന്‍

By Farsana Jaleel.05 Jul, 2017

imran-azhar

നടിയെ ആക്രമിച്ച കേസില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ധര്‍മ്മജനോട് ചില ഫോട്ടോകളെ കുറിച്ചാണ് പൊലീസ് ചോദിച്ചത്. ഒന്നരമണിക്കൂര്‍ നീണ്ട മൊഴിയെടുപ്പിന് ശേഷമാണ് ധര്‍മ്മജന്‍ ആലുവ പൊലീസ് ക്ലബ്ബില്‍ നിന്നും മടങ്ങിയത്.

 

ദിലീപിനെയും നാദിര്‍ഷയെയും കുറിച്ച് എന്തെങ്കിലും ചോദിച്ചോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് പൊലീസ് തന്നെ ഫോട്ടോ കാണിച്ച കാര്യം പറയുന്നത്. താന്‍ അഭിനയിച്ച സിനിമകളിലെ സെറ്റുകളില്‍ സുനി എത്തിയിട്ടുണ്ടോ എന്നും പൊലീസ് ചോദിച്ചതായി ധര്‍ജന്‍ പറഞ്ഞല്‍. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ധര്‍മ്മജന്‍ കൂട്ടാക്കിയില്ല. എന്നാല്‍ ടെലിഫോണ്‍ സംഭാഷണങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായാണ് ധര്‍മ്മജനെ വിളിപ്പിച്ചതെന്നും സൂചനയുണ്ട്.

 

ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ മൊഴിയെടുപ്പ് തുടരുകയാണ്. ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. ഇരുവരെയും ഇന്ന് തന്നെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.