By Subha Lekshmi B R.01 Jul, 2017
കോട്ടയം:മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാത്തത് മറ്റു പരിപാടികള്‍ മൂലമാണെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്. തിരുവനന്തപുരത്തെ യോഗം അപ്രധാനമെന്ന് താന്‍ പറഞ്ഞിട്ടില്ള. സിപിഎമ്മുമായി അഭിപ്രായവ്യത്യാസമില്ള. കോട്ടയത്തെ യോഗത്തില്‍ പങ്കെടുക്കാനാണെത്തിയതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മൂന്നാറിലെ 22 സെന്റ് ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന് പങ്കെടുക്കാത്തത് അസൌകര്യം മൂലമാകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. മന്ത്രിക്ക് മറ്റു പരിപാടികളുണ്ടാകാം. സിപിഎമ്മിന് യോഗത്തെക്കുറിച്ച് അറിയില്ള. അത് സര്‍ക്കാരിന്‍െറ കാര്യമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
മൂന്നാറിലെ സ്ഥലമൊഴിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി ഇന്ന് യോഗം വിളിച്ചിരിക്കുന്നത്. ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍െറ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടക്കുന്നത്. മൂന്നാര്‍ പൊലീസ് സ്റ്റേഷനു സമീപമുള്ള 22 സെന്റ് സ്ഥലവും കെട്ടിടവും 48 മണിക്കൂറിനകം ഒഴിയണമെന്ന് ഈ മാസം ഒന്പതിനു സബ് കലക്ടര്‍ നോട്ടിസ് നല്കി. സര്‍ക്കാരിന്‍െറ കുത്തകപ്പാട്ട ഭൂമിയില്‍ ഉണ്ടായിരുന്ന കെട്ടിടം പുതുക്കിപ്പണിത് അവിടെ ഹോം സ്റ്റേ നടത്തിയിരുന്നയാള്ക്കാണു നോട്ടീസ് നല്‍കിയത്. ഇതിനെതിരെ ഇടതുനേതാക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് യോഗം വിളിച്ചിരിക്കുന്നത്.