Tuesday 17 October 2017

വക്കീലിനെ മാറ്റി; ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്

By Subha Lekshmi B R.04 Aug, 2017

imran-azhar

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്. അഭിഭാഷകന്‍ ബി. രാമന്‍പിള്ള മുഖേനയാണ്
ഹൈക്കോടതിയെ സമീപക്കുന്നത്. കേസുമായി ബന്ധപ്പെട്ടു ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരായതും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിക്കുമെന്നാണ് വിവരം.

 

നേരത്തെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. സിംഗിള്‍ ബഞ്ചാണ് ജാമ്യഹര്‍ജി തള്ളിയത്. പ്രതി പ്രബലനാണെന്നും ജാമ്യം നല്‍കിയാല്‍
സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍റെ വാദം പരിഗണിച്ചായിരുന്നു ഹൈക്കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്.