Wednesday 24 October 2018



കൃത്യം നടന്നത് ദിലീപിന്‍റെ നേരിട്ടുളള മേല്‍നോട്ടത്തില്‍; ഒന്നാം പ്രതിയായേക്കും

By SUBHALEKSHMI B R.18 Oct, 2017

imran-azhar

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘം ഒരുങ്ങുന്നതായി സൂചന. ദിലീപിന്‍റെ നേരിട്ടുളള മേല്‍നോട്ടത്തിലാണ് കുറ്റകൃത്യം നടത്തിയത്. ഇത്തരത്തിലുളള ഗൂഢാലോചന കുറ്റകൃത്യത്തില്‍ പങ്കെടുക്കുന്നതിന് തുല്യമാണെന്നും അന്വേഷണസംഘം നിരീക്ഷിച്ചു. കൃത്യം നടത്തിയവര്‍ക്ക് നടിയോഗ് വ്യക്തിവൈരാഗ്യമൊന്നുമില്ലെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥിതിയില്‍ ഇതിനായി ഗൂഢാലോചന നടത്തിയ ദിലീപിനെ ഒന്നാംപ്രതിയാക്കാനാണ് നീക്കം. നിലവില്‍ രണ്ടാം പ്രതിയാണ് ദിലീപ്. കൃത്യം നടത്തിയ പള്‍സര്‍ സുനി രണ്ടാം പ്രതിയാകും. നിലവില്‍ ഇയാളാണ് ഒന്നാംപ്രതി.

 

കുറ്റകൃത്യം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി അന്വേഷണസംഘം പ്രത്യേകയോഗം ചേരും. എഡിജിപിയുടെ അധ്യക്ഷതയിലുളള യോഗത്തില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പങ്കെടുക്കുമെന്നാണ് വിവരം. ഈയാഴ്ച തന്നെ ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘം നേരത്തേ അറിയിച്ചിരുന്നു.