Wednesday 24 October 2018



കേസില്‍ സിബിഐ അന്വേഷണം വേണം , . ഡിജിപി യ്ക്കും എഡിജിപിയ്ക്കും ഗൂഢാലോചനയില്‍ പങ്കെന്ന് ദിലീപ്

By sruthy sajeev .03 Nov, 2017

imran-azhar


തിരുവനന്തപുരം. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ തന്നെ കുടുക്കിയതാണെന്ന് നടന്‍ ദിലീപ്. വ്യാജതെളിവുണ്ടാക്കി തന്നെ കുടുക്കിയെന്നാണ് ആഭ്യന്തര
സെക്രട്ടറിക്കു ദിലീപ് കത്തുനല്‍കിയത്. രണ്ടാഴ്ച മുന്‍പാണ് ദിലീപ് കത്ത് നല്‍കിയത്. കേസില്‍ സിബിഐ അന്വേഷണവും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിപി
ലോക്‌നാഥ് ബെഹ്‌റയ്ക്കും എഡിജിപി ബി.സന്ധ്യയ്ക്കും തന്നെ കുടുക്കിയതില്‍ പങ്കുണ്ടെന്നും ദിലീപ് കത്തില്‍ ആരോപിക്കുന്നു. നടി ആക്രമിക്കപെ്പട്ട കേസില്‍
അന്വേഷണ സംഘം കുറ്റപത്രം പൂര്‍ത്തിയാക്കി സമര്‍പ്പിക്കാനിരിക്കെയാണ് ദിലീപ് പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. കേസില്‍ ദിലീപിനെതിരെ ഉന്നയിക്കുന്ന
ഗൂഢാലോചന പൊലീസ് കണ്ടെത്തിയിരിക്കുന്നതു നാലു ദിവസങ്ങളില്‍ നാലു സമയങ്ങളിലാണ്. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ റിമാന്‍ഡിലായ
ിരുന്ന ദിലീപ്, 85 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.