Tuesday 22 January 2019


ദിലീപിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് , ദുബായിലേക്ക് പറക്കാം

By sruthy sajeev .21 Nov, 2017

imran-azhar


കൊച്ചി: നടി ആക്രമിക്കപെ്പട്ട കേസുമായി ബന്ധപെ്പട്ട് നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. വിദേശത്തേക്ക് പോകാന്‍ ദിലീപിന് കോടതി
നാല് ദിവസത്തെ സമയം അനുവദിച്ചു. ആറ് ദിവസത്തേക്ക് പാസ്‌പോര്‍ട്ട് തിരികെ നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു. ദേ പുട്ട് ഹോട്ടല്‍ ശ്യംഖലയുടെ ദുബായിലെ
ശാഖ ഉദ്ഘാടനത്തിന് പങ്കെടുക്കാനാണ് ദിലീപ് വിദേശ യാത്രയ്ക്ക് അനുമതി തേടിയത്. അതിനിടെ ജാമ്യത്തിലിറങ്ങിയിരിക്കുന്ന നടന്‍ ദിലീപിന് ജാമ്യത്തില്‍ ഏര്‍പെ്പടുത്ത
ിയിരിക്കുന്ന നിബന്ധനകളില്‍ ഇളവ് നല്‍കരുതെന്ന് പൊലീസ് ഹൈക്കോടതിയില്‍ ആവശ്യപെ്പട്ടിരുന്നു. വിദേശത്ത് പോയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാഹചര്യമ
ുണ്ടാകുമെന്നായിരുന്നു പൊലീസ് നിലപാട്.