Tuesday 25 June 2019




ദിലീപിന് അച്ഛന്‍റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി

By SUBHALEKSHMI B R.02 Sep, 2017

imran-azhar

അങ്കമാലി: അച്ഛന്‍റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നടന്‍ ദിലീപിന് അങ്കമാലി മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കി. അച്ഛന്‍റെ ശ്രാദ്ധത്തിനു ബലിയിടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഇന്ന് കോടതിയെ സമീപിച്ചിരുന്നു. സെപ്റ്റംബര്‍ ആറിനു രാവിലെ എഴു മുതല്‍ 11 വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം.

 

എന്നാല്‍, ദിലീപിനെ ജയിലില്‍നിന്നു പുറത്തുവിടുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിനെ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. എന്നാല്‍ കോടതി അനുമതി നല്‍കുകയായിരുന്നു.