Tuesday 23 January 2018

ദിലീപിന് ഇഷ്ട ഭക്ഷണം , ജയിലില്‍ സുഖസൗകര്യം

By sruthy sajeev .07 Aug, 2017

imran-azhar


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സിനിമാതാരം ദിലീപിന് ആലുവ സബ്ജയിലില്‍ സുഖവാസമെന്ന് റിപേ്പാര്‍ട്ട്. ജയിലില്‍ ദിലീപിന്റെ സഹതടവുകാരനായിരുന്ന ആലുവ സ്വദേശി സനൂപാണ് ഇക്കാര്യം വ്യക്തമാക്കിയത്. പകല്‍ സമയങ്ങളില്‍ ജയിലുദ്യോഗസ്ഥരുടെ മുറിയിലായിരിക്കും താരമുണ്ടാവുകയെന്ന് സനൂപ് പറഞ്ഞു. രാത്രി കിടക്കാന്‍ മാത്രമാണ് സെല്‌ളിലേക്ക് വരുന്നത്.

 


ജയിലുദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ഭക്ഷണമാണ് ദിലീപിനും നല്‍കുന്നത്. ജയിലിലെത്തിയതു മുതല്‍ ഇത്തരത്തില്‍ പ്രത്യേക ഭക്ഷണമാണ് നല്‍കുന്നതെന്നും തനിക്ക് നേരെ ആക്രമണങ്ങള്‍
ഉണ്ടാകുമെന്ന് ഭയന്നാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ ഇതുവരെ പുറത്ത് പറയാത്തതെന്നും സനൂപ് പറഞ്ഞു. ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ താന്‍ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമാകുമെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.