Tuesday 24 October 2017

കേസില്‍ കുടുക്കിയത് മനപ്പൂര്‍വ്വം , മകന്‍ നിരപരാധി : മുഖ്യമന്ത്രിയ്ക്ക് ദിലീപിന്റെ അമ്മ കത്തയച്ചു

By sruthy sajeev.15 Aug, 2017

imran-azhar


കൊച്ചി: നടി ആക്രമിക്കപെ്പട്ട കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മകന്‍ നിരപരാധിയാണെന്ന് വാദിച്ച് നടന്‍ ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചു. രണ്ടു ദിവസം മുന്‍പാണ് കത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചത്. കത്ത് മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. കേസില്‍ ദിലീപിനെ
ബോധപൂര്‍വം ചിലര്‍ ചേര്‍ന്ന് കുടുക്കുകയായിരുന്നു. കേസുമായി ബന്ധപെ്പട്ട അന്വേഷണം ശരിയായ ദിശയിലാണെന്ന് ഉറപ്പുവരുത്തണമെന്നും കത്തില്‍ ആവശ്യപെ്പട്ടിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം ദിലീപിനെ ആലുവ സബ്ജയിലില്‍ എത്തി അമ്മ സരോജം കണ്ടിരുന്നു. ഇതിനു ശേഷമാണ്
അമ്മ മകന്റെ നിരപരാധിത്വം തെളിയിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്.