Tuesday 24 October 2017

ശ്രാദ്ധച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ദിലീപ് ജയിലിലേക്ക് മടങ്ങി

By sruthy sajeev .06 Sep, 2017

imran-azhar


കൊച്ചി. പിതാവിനു ബലിയിടുന്നതിനായി കോടതിയുടെ പ്രത്യേക അനുമതിയോടെ വീട്ടിലെത്തിയ നടന്‍ ദിലീപ് ശ്രാദ്ധച്ചടങ്ങുകള്‍ അവസാനിച്ചതിനു പിന്നാലെ ജയിലിലേക്കു മടങ്ങി. ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്ന രണ്ടു മണിക്കൂര്‍ സമയപരിധി പിന്നിട്ടതിനെ തുടര്‍ന്നാണ് നടനെ ജയിലിലേക്കു തിരികെ കൊണ്ടുപോയത്.

 

വന്‍ സുരക്ഷാ സന്നാഹത്തിന്റെ അകമ്പടിയോടെ രാവിലെ എട്ടു മണിക്കാണ് ദിലീപിനെ ആലുവ കൊട്ടാരക്കടവിലെ വീട്ടിലെത്തിച്ചത്. വീട്ടിലെ ശ്രാദ്ധച്ചടങ്ങുകളില്‍ ആദ്യാവസാനം പങ്കെടുത്ത ദിലീപ് പിതാവിനു ബലിയുമിട്ടു.

 


ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി രണ്ടു മണിക്കൂര്‍ നേരത്തേക്കാണ് ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇളവ് അനുവദിച്ചത്. ദിലീപിന്റെ അമ്മ, ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാകഷി തുടങ്ങി ബന്ധുക്കളെല്‌ളാവരും തന്നെ ചടങ്ങില്‍ പങ്കെടുത്തു. ദിലീപ് വീട്ടിലെത്തി നിമിഷങ്ങള്‍ക്കകം തന്നെ ചടങ്ങുകള്‍ ആരംഭിച്ചു. ആലുവ കൊട്ടാരക്കടവില്‍ പെരിയാറിന്റെ തീരത്തുള്ള ദിലീപിന്റെ വീട്ടിലാണ് ചടങ്ങുകള്‍ നടന്നത്.

 

സുരകഷാ കാരണങ്ങളാല്‍ ആലുവ മണപ്പുറത്തെ ചടങ്ങുകളില്‍ ദിലീപിനെ പങ്കെടുപ്പിച്ചില്‌ള. ചടങ്ങുകള്‍ക്കുശേഷം വീട്ടുകാര്‍ക്കൊപ്പം ദിലീപ് ഭകഷണം കഴിച്ചു. വീട്ടില്‍ മധുരവിതരണവും നടത്തി.നടന്റെ സുരകഷയ്ക്കായി 200 ഓളം പൊലീസുകാരെ നിയോഗിച്ചിരുന്നു. ആലുവ ഡിവൈഎസ്പിക്കായിരുന്നു സുരകഷാച്ചുമതല. റിമാ
ന്‍ഡില്‍ കഴിയുന്ന പ്രതിയായ ദിലീപിന് അനുകൂലമായി ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ പ്രകടനം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നു പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.