Sunday 23 July 2017

13 മണിക്കൂറില്‍ ദിലീപിന്റേത് 143 പേജുള്ള മൊഴി.............നാദിര്‍ഷയുടേത് 140

By Farsana Jaleel.05 Jul, 2017

imran-azhar

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴി പൊലീസ് വീണ്ടും പരിശോധിച്ചു. 13 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ ദിലീപിന്റേത് 143 പേജുള്ള മൊഴിയും നാദിര്‍ഷയുടേത് 140 പേജുള്ള മൊഴിയാണ്. ഇരവരുടെയും മൊഴികള്‍ പൊലീസ് വീണ്ടും പരിശോധിച്ചു വരികയാണ്.

 

കേസിലെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം പൊലീസ് ഉന്നതതല യോഗം ആലുവയില്‍ ചേര്‍ന്നിരുന്നു. യോഗത്തില്‍ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനമായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം മാത്രമെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേയ്ക്ക് നീങ്ങുകയുള്ളുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

 

ഐ.ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം ആലുവയില്‍ യോഗം ചേര്‍ന്നത്. ഇദ്ദേഹമാണ് കേസന്വേഷണത്തിന്റെ നിയന്ത്രണവും ഏറ്റെടുത്തിരിക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ത്തും തുടര്‍ നടപടികള്‍ക്കുമായി അദ്ദേഹം ആലുവയില്‍ തങ്ങുകയാണ്.