Monday 23 October 2017

ദിലീപിനെ രണ്ടാംപ്രതിയാക്കി കുറ്റപത്രം; തത്ക്കാലം മാഡത്തിനു പിന്നാലെ പോകേണ്ട

By Subha Lekshmi B R.10 Aug, 2017

imran-azhar

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പൊലീസിന്‍െറ കുറ്റപത്രം തയ്യാറാവുന്നു. നടന്‍ ദിലീപിനെ രണ്ടാം പ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കുന്നത്. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. സുനില്‍കുമാറിനു ക്വട്ടേഷന്‍ നല്‍കിയതും ഗൂഢാലോചനയില്‍ പങ്കാളിയായതിനുമാണു ദിലീപിനെ രണ്ടാം പ്രതിയാക്കുന്നത്.

 

പെരുന്പാവൂര്‍ ജിഷ വധക്കേസില്‍ കുറ്റപത്രം തയാറാക്കിയ പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങള്‍ തന്നെയാണ് ഈ കേസിലും കുറ്റപത്രം തയാറാക്കുന്നത്. പ്രതികളുടെ ഗൂഢാലോചന സംബന്ധിച്ച വ്യക്തമായ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചതോടെയാണു പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.

 

കൂടുതല്‍ പ്രതികളുണ്ടാവാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ള. രണ്ട് അറസ്റ്റുകള്‍ കൂടി ഉണ്ടാവുമെന്നാണ് സൂചന. 

കേസിന്‍െറ ആദ്യഘട്ടം മുതല്‍ കേട്ടിരുന്ന "മാഡം' എന്ന കഥാപാത്രത്തെ കണ്ടെത്താന്‍ ഈ ഘട്ടത്തില്‍ ശ്രമിച്ചു സമയം നഷ്ടപ്പെടുത്തേണ്ടെന്നാണു പൊലീസിനു ലഭിച്ച നിര്‍ദേശ്ശമെന്നാണ് വിവരം. അതേസമയം, മാധ്യമങ്ങളോട് പ്രതികരിക്കുന്ന വേളയിലെല്ലാം പള്‍സര്‍ സുനി മാഡത്തിന്‍റെ പങ്കില്‍ ഉറച്ചുനില്‍ക്കുന്നുവെന്നതാണ് ശ്രദ്ധേയം.