Saturday 26 May 2018

ദിലീപിന് സ്യകാര്യ സുരക്ഷാ ഏജന്‍സിയുടെ കാവല്‍

By sruthy sajeev .21 Oct, 2017

imran-azhar

ആലുവ: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ നടന്‍ ദിലീപിന് സുരക്ഷയൊരുക്കുവാന്‍ ഗോവയില്‍ നിന്നുള്ള സ്യകാര്യ സുരക്ഷാ ഏജന്‍സി. ദിലീപിനെ കാണാന്‍ വെള്ളിയാഴ്ച ആറ് വാഹനങ്ങളിലായി സുരക്ഷ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ ദിലീപിന്റെ ആലുവയിലെ വസതിയിലെത്തി. സുരകഷ ഏജന്‍സിയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ ആലുവയിലെ ദിലീപിന്റെ വസതിയില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗോവ ആസ്ഥാനമാക്കിയുള്ള തണ്ടര്‍ ഫോഴ്‌സ് എന്ന സുരക്ഷാ ഏജന്‍സിയുടെ വാഹനങ്ങളിലാണ് സായുധഭടന്മാരടങ്ങുന്ന സംഘമെത്തിയത്. രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സിയാണ് തണ്ടര്‍ ഫോഴ്‌സ്. നാലു വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്ക് തൃശൂര്‍, പാലക്കാട് ജില്‌ളകളില്‍ ഓഫീസുകളുണ്ട്. ഒരു റിട്ട. ഐപിഎസ് ഉദോ്യഗസ്ഥനാണ് കേരളത്തില്‍ ഏജന്‍സിയുടെ ചുമതലയുള്ളത്. തോക്ക് കൈവശം വയ്ക്കാന്‍ അധികാരമുള്ള ഈ ഏജന്‍സിയില്‍ 1000ത്തോളം വിമുകത ഭടന്മാര്‍ ജോലി ചെയ്യുന്നുണ്ട്.