Thursday 26 April 2018

ജാമ്യാപേക്ഷയുമായി ദിലീപ് അങ്കമാലി കോടതിയില്‍ , ഹര്‍ജി ശനിയാഴ്ച പരിഗണിക്കും

By sruthy sajeev .14 Sep, 2017

imran-azhar


ആലുവ. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. റിമാന്‍ഡിലായി 60 ദ
ിവസം കഴിഞ്ഞ സാഹചര്യത്തില്‍ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് അപേക്ഷ. ഗൂഢാലോചനയെന്ന ആരോപണം മാത്രമാണു തനിക്കെതിരെയുള്ളതെന്നും നടിയുടെ നഗ്‌നചി
ത്രമെടുക്കാന്‍ പറഞ്ഞെന്നു മാത്രമാണു തനിക്കെതിരെയുള്ള കേസെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

 

ഹര്‍ജി കോടതി ശനിയാഴ്ച പരിഗണിക്കും. ഹൈക്കോടതി രണ്ടുതവണ ജാമ്യാപേക്ഷ
തള്ളിയ സാഹചര്യത്തിലാണ് വിചാരണക്കോടതിയില്‍ തന്നെ വീണ്ടും ജാമ്യാപേക്ഷ നല്‍കാന്‍ ദിലീപ് തയാറാകുന്നത്. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നിലെ്‌ളന്നു രാവിലെതന്നെ ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ദിലീപ് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 


നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണു ദിലീപിന്റെ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതു നീട്ടിവച്ചതെന്നായിരുന്നു രാവിലത്തെ സൂചന. നാദിര്‍ഷായുടെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതിയുടെ നിലപാടെന്താണോ അതു ദിലീപിന്റെ ഹര്‍ജിയെയും സ്വാധീനിച്ചേക്കാമെന്ന വിലയിരുത്തലിലാണ് അഭിഭാഷകര്‍. അതിനാല്‍ തിങ്കളാഴ്ച കോടതിയുടെ നിലപാട് അറിഞ്ഞശേഷം മതി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാനെന്നാണു തീരുമാനം.