Tuesday 24 October 2017

ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്

By SUBHALEKSHMI B R.03 Sep, 2017

imran-azhar

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കും. ഓണത്തിനു ശേഷം വീണ്ടും ആവശ്യമുന്നയിച്ച് 
ഹര്‍ജി നല്‍കുമെന്നാണ് വിവരം. അച്ഛന്‍റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ അനുമതി ലഭിച്ച വിവരം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുമെന്നാണ് വിവരം.

 

നേരത്തെ രണ്ട് തവണ ഹൈക്കോടതി ദിലീപിന്‍റെ ജാമ്യാപോകഷ തള്ളിയിരുന്നു. മാത്രമല്ല, റിമാന്‍ഡ് കാലാവധി ഈ മാസം 16 വരെ അങ്കമാലി മജിസ്ട്രേറ്റ് കോടതി നീട്ടുകയും ചെയ്തു. 
അച്ഛന്‍റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി വേണമെന്ന അപേക്ഷ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും കോടതി അനുമതി നല്‍കുകയായിരുന്നു. ആ സാഹചര്യത്തിലാണ് വീണ്ടും 
ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ നടന്‍ ഒരുങ്ങുന്നത്.