Tuesday 23 January 2018

ദിലീപിന്റെ സഹോദരനെയും പൊലീസ് വിളിപ്പിച്ചു

By Farsana Jaleel.05 Jul, 2017

imran-azhar

 

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിനെയും അന്വേഷണ സംഘം വിളിപ്പിച്ചു. സഹോദരന്‍ അനൂപിനെയും ആലുവ പൊലീസ് ക്ലബ്ബിലാണ് വിളിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് അനൂപിന്റെ മൊഴിയെടുക്കാനാണ് അനൂപിനെ വിളിപ്പിച്ചത്.

 

കേസുമായി ബന്ധപ്പെട്ട് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെയും പൊലീസ് ക്ലബ്ബിലേയ്ക്ക് വിളിപ്പിച്ചിരുന്നു. ധര്‍മ്മജന് പിന്നാലെയാണ് ദിലീപിന്റെ സഹോദരന്‍ അനൂപിനെയും ക്ലബ്ബിലേയ്ക്കാണ് വിളിപ്പിച്ചത്. ഡി.വൈ.എസ്.പി വിളിച്ചിട്ടാണ് താന്‍ പൊലീസ് ക്ലബ്ബില്‍ എത്തിച്ചേര്‍ന്നതെന്ന് ധര്‍മ്മജന്‍ പറഞ്ഞു.

 

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരമാണ് മൊഴിയെടുക്കാന്‍ ധര്‍മ്മജനെയും ദിലീപിന്റെ സഹോദരനെയും പൊലീസ് വിളിപ്പിച്ചതെന്നാണ് സൂചന.