Thursday 26 April 2018

ദിലീപിന്‍റെ റിമാന്‍ഡ് നീട്ടി

By Subha Lekshmi B R.08 Aug, 2017

imran-azhar

ആലുവ: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്‍റെ റിമാന്‍ഡ് നീട്ടി. ഈ മാസം 22 വരെയാണ് റിമാന്‍ഡ് നീട്ടിയത്. അങ്കമാലി ഫസ്റ്റ്ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

 

താരത്തിന്‍റെ റിമാന്‍ഡ് കാലാവധി ഇന്നു അവസാനിക്കുന്നതിനാല്‍ ഇന്നു വീണ്ടും വിഡിയോകോണ്‍ഫറന്‍സിങ്ങിലൂടെ കോടതിയില്‍ "ഹാജരാക്കിയിരുന്നു. കോടതിയില്‍ നേരിട്ടു ഹാജരാക്കുന്നതിനു പകരമാണു വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കേസ് പരിഗണിക്കുന്നത്.ദിലീപിനെ കോടതിയില്‍ ഹാജരാക്കുന്പോഴുള്ള സുരക്ഷാ പ്രശ്നങ്ങള്‍ പരിഗണിച്ചാണു കോടതി വിഡിയോ കോണ്‍ഫറന്‍സംഗ്് അനുവദിച്ചത്.