Tuesday 22 October 2019




പളനിസ്വാമി പ്രമേയം പാസ്സാക്കിയത് പാര്‍ട്ടിയെ നശിപ്പിക്കാന്‍: ദിനകരന്‍

By Subha Lekshmi B R.14 Aug, 2017

imran-azhar

മധുര: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി അണ്ണാ ഡിഎംകെയെ നശിപ്പിക്കുമെന്ന് ടി.ടി.വി. ദിനകരന്‍. പാര്‍ട്ടിയെ നശിപ്പിക്കാന്‍ വേണ്ടിയാണ് തനിക്കെതിരെ പ്രമേയം പാസാക്കിയത്. തനിക്കെതിരായ ആരോപണങ്ങളെല്ളാം വാസ്തവ വിരുദ്ധമാണെന്നും ദിനകരന്‍ പറഞ്ഞു. താന്‍ നയിക്കുന്ന സംസ്ഥാന യാത്രയ്ക്കു മുന്നോടിയായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

ഇന്ന് മധുരയിലെ മേലൂരില്‍നിന്നാണ് ദിനകരന്‍ നയിക്കുന്ന സംസ്ഥാന യാത്ര ആരംഭിക്കുന്നത്. ഇപിഎസ്, ഒപിഎസ് പക്ഷങ്ങള്‍ക്ക് വെല്ളുവിളി ഉയര്‍ത്തിയാണ് ദിനകരന്‍റെ യാത്ര. ഇരുപതിലധികം എംഎല്‍എമാര്‍ തനിക്കൊപ്പം ഉണ്ടെന്നാണ് ദിനകരന്‍റെ വാദം. ഇതോടെ തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.