By SUBHALEKSHMI B R.19 Dec, 2017
ലണ്ടന്‍: ലണ്ടനിലെ യുഎസ് വ്യോമത്താവളത്തിന് സുരക്ഷ കൂടുതല്‍ ശക്തമാക്കി. അജ്ഞാതര്‍ സഞ്ചരിച്ച കാര്‍ വ്യോമതാവളത്തിന്റെ കവാടത്തിലെ ചെക്ക്പോയിന്റിലേക്ക് ഇടിച്ച് കയറ്റാന്‍ ഉണ്ടായ ശ്രമത്തേത്തുടര്ന്നാണ് സുരക്ഷ വര്‍ധിപ്പിച്ചത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാര്‍ ഓടിച്ചു കയറ്റാന്‍ ശ്രമമുണ്ടായപ്പോള്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
അതേസമയം വ്യോമതാവളം അടച്ചെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സുരക്ഷ കര്ശമാക്കുക മാത്രമാണ് ചെയ്തതെന്നും അധികൃതര്‍ അറിയിച്ചു.