Tuesday 02 June 2020




കൊറോണ; പ്രധിരോധ മരുന്ന് കയറ്റുമതിക്ക് ഇന്ത്യ തയ്യാറാവാതിരുന്നാൽ തിരിച്ചടി നേരിടേണ്ടി വരും - മുന്നറിയിപ്പുമായി ട്രംപ്

By online desk .07 Apr, 2020

imran-azhar



വാഷിങ്ടൺ: ഹൈഡ്രോക്‌സി ക്ളോറോക്വിൻ കയറ്റുമതി ഇന്ത്യ നിർത്തുകയാണെങ്കിൽ ഇന്ത്യ തിരിച്ചടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിൻ കൊറോണക്കും ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. ഈ മരുന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കണമെന്ന് ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യ ഈ ആവശ്യത്തിനോട് അനുകൂലമായ നിലപാട് സ്വീകരിച്ചില്ല എങ്കിൽ തിരിച്ചടി നൽകുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

 

അമേരിയ്ക്കയിൽ കൊറോണ ബാധിതരുടെ എണ്ണം അനിയന്ത്രിതമായി ഉയർന്നു വരുന്ന സാഹചര്യത്തിൽ ആണ് ട്രംപ് മരുന്ന് കയറ്റുമതി ചെയ്യണമെന്ന ആവശ്യവുമായി ഇന്ത്യയെ സമീപിച്ചത്.എന്നാൽ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വർധിച്ചതോടെ മരുന്നുകളുടെയും മറ്റു ചികിത്സ ഉപകരണങ്ങളുടെയും കയറ്റുമതി മാർച്ച് 25 ഓടെ ഇന്ത്യ നിർത്തിവെച്ചിട്ടുണ്ട്.

 

"ഞായറാഴ്ച ഞാന്‍ മോദിയുമായി സംസാരിച്ചിരുന്നു. ഞങ്ങള്‍ക്കാവശ്യമുള്ള മരുന്ന് എത്തിച്ചു നല്‍കുന്നതിനെ ഞങ്ങള്‍ വിലമതിക്കും. ഇനി ഇപ്പോള്‍ അത് ചെയ്തില്ലെങ്കിലും കുഴപ്പമൊന്നുമില്ല. പക്ഷെ തിരിച്ചടിയുണ്ടായേക്കാം. അതുണ്ടാവാതിരിക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ", എന്നാണ് തിങ്കളാഴ്ച പ്രസ് കോണ്‍ഫറന്‍സില്‍ ട്രംപ് പറഞ്ഞത്.



അതേസമയം ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുവദിക്കണമെന്ന് ശനിയാഴ്ചയാണ് ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടത്.