Friday 17 November 2017

ഇന്ത്യയുടെ ആഘോഷത്തില്‍ പങ്കെടുക്കാനായതില്‍ സന്തോഷം:ട്രംപ്

By SUBHALEKSHMI B R.18 Oct, 2017

imran-azhar

വാഷിങ്ടന്‍: ഇന്ത്യയുടെ ദേശീയോത്സവമായ ദീപാവലി വൈറ്റ് ഹൌസില്‍ ആഘോഷിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൌസിലെ ഓവല്‍ ഓഫിസില്‍ നിലവിളക്ക് കൊളുത്തിയാണ് ട്രംപ് ദീപാവലി ആഘോഷം ഉദ്ഘാടനം ചെയ്തത്. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹവും ട്രംപ് ഭരണകൂടത്തിലെ പ്രധാനികളും ആഘോഷത്തില്‍ പങ്കെടുത്തു. ദീപാവലി സന്ദേശം വായിച്ച ട്രംപ്, ഓഫിസില്‍ ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശക്തമായ ബന്ധമാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും യുഎസിനു വലിയ സംഭാവനകള്‍ നല്‍കുന്ന ഇന്ത്യക്കാരുടെ ആഘോഷത്തില്‍ പങ്കെടുക്കാനായതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു. ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ അദ്ദേഹം സമൂഹമാധ്യങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

 

അഭിമാനാര്‍ഹമായ സംഭാവനകളാണ് ഇന്ത്യന്‍ സമൂഹം യുഎസിനും ലോകത്തിനും നല്‍കുന്നത്. കല, ശാസ്ത്രം, ആരോഗ്യം ബിസിനസ്, വിദ്യാഭ്യാസം, സൈന്യം തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്കാരുടെ ഇടപെടല്‍ അഭിനന്ദനീയമാണെന്നും പ്രസിഡന്‍റ് പറഞ്ഞു. ഇന്ത്യന്‍ അമേരിക്കന്‍ അംഗങ്ങളായ നിക്കി ഹാലെ, സീമ വര്‍മ, യുഎസ് ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മിഷന്‍ ചെയര്‍മാന്‍ അജിത് പൈ, പ്രിന്‍സിപ്പല്‍ ഡപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ, ഉപദേഷ്ടാവും മകളുമായ ഇവാന്‍ക ട്രംപ് തുടങ്ങിയവര്‍ ആഘോഷത്തില്‍ പങ്കെടുത്തു.