Thursday 26 April 2018

റവന്യൂമന്ത്രി പങ്കെടുക്കാത്തത് അസൌകര്യം കൊണ്ട്; വിവാദമാക്കേണ്ട കാര്യമില്ലെന്നും കോടിയേരി

By Subha Lekshmi B R.01 Jul, 2017

imran-azhar

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പങ്കെടുക്കാത്തത് അസൌകര്യം കൊണ്ടു മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ക്ഷണമില്ളെന്നു പറഞ്ഞ് വിവാദമാക്കേണ്ട കാര്യമില്ള. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ ബാധിച്ചിട്ടില്ള. കയ്യേറ്റത്തിനെതിരായ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ളെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

 

മൂന്നാറിലെ 22 സെന്‍റ് ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. റവന്യൂ മന്ത്രി യോഗത്തില്‍ പങ്കെടുക്കില്ള എന്നാണ് ഇതുവരെയുള്ള വിവരം. യോഗത്തില്‍ പങ്കെടുക്കേണ്ടതില്ളെന്ന് ഇ.ചന്ദ്രശേഖരനെ സിപിഐ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.