Saturday 21 April 2018

സിപിഎം എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട, യുഡിഎഫില്‍ ചേര്‍ക്കാന്‍ അപേക്ഷയുമായി പോയിട്ടില്ല

By Subha Lekshmi B R.04 May, 2017

imran-azhar

കോട്ടയം: ജില്ളാ പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണ സ്വീകരിച്ച വിഷയം പ്രാദേശിക നീക്കുപോക്കു മാത്രമാണെന്ന് കേരള കോണ്‍ഗ്രസ്~എം ചെയര്‍മാന്‍ കെ.എം.മാണി. വിഷയത്തിലെ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് തിരുവനന്തപുരത്ത് മറുപടി പറയുകയായിരുന്നു അദ്ദേഹം.

 

പാര്‍ട്ടി സംസ്ഥാന നേതൃത്വം അറിഞ്ഞെടുത്ത തീരുമാനമല്ള കോട്ടയം ജില്ളാ പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലുണ്ടായത്. ഇത് കോട്ടയം ഡിസിസി ക്ഷണിച്ചുവരുത്തിയ തിരിച്ചടിയാണ്. കേരള കോണ്‍ഗ്രസിനെ അധിക്ഷേപിച്ച് തുടര്‍ച്ചയായി രംഗത്തുവന്ന കോട്ടയം ഡിസിസിയോടുള്ള പ്രാദേശികമായ എതിര്‍പ്പാണ് ജില്ളാ പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ കണ്ടത്.
സംഭവം നിര്‍ഭാഗ്യകരമാണെങ്കിലും പാര്‍ട്ടി ജില്ളാ നേതൃത്വത്തെയും ജില്ളാ പഞ്ചായത്ത് അംഗങ്ങളെയും തള്ളിപ്പറയാന്‍ താന്‍ തയാറല്ളെന്നും അതിന്‍റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്ന ും മാണി പറഞ്ഞു.

 

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതിനെ വിമര്‍ശിക്കാന്‍ കേരളത്തിലെ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് അവകാശമുണ്ടോ എന്നും മാണി ചോദിച്ചു.എ.കെ.ആന്‍റണി പോലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി കൂട്ടുകൂടിയിട്ടുണ്ട്. തങ്ങള്‍ കോണ്‍ഗ്രസിന് തന്നെ പിന്തുണ നല്‍കണമെന്ന കരാര്‍ വല്ളതും വച്ചിട്ടുണ്ടോ എന്നും തങ്ങള്‍ യുഡിഎഫിന്‍റെ ഭാഗമല്ളാതെ നില്‍ക്കുന്ന പാര്‍ട്ടിയല്ളേ
എന്നും അദ്ദേഹം ചോദിച്ചു. കോട്ടയം ജില്ളാ പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മം പിന്തുണ സ്വീകരിച്ചത് വലിയ അപരാധമായി ചിത്രീകരിക്കേണ്ട ആവശ്യമില്ള. മാധ്യമങ്ങളാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവര്‍ അത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

കേരള കോണ്‍ഗ്രസിനെ മുറിവേല്‍പ്പിക്കാത്ത ഒരു പാര്‍ട്ടിയും സംസ്ഥാനത്തില്ള. മുസ്ളിം ലീഗുമായി മാത്രമാണ് ബന്ധം വഷളാകാതിരുന്നിട്ടുള്ളത്. താനും പി.ജെ.ജോസഫുമായി യാതൊരു അഭി പ്രായ വ്യത്യാസവുമില്ള. കോട്ടയം വിഷയത്തില്‍ ജോസഫന്‍റെയും തന്‍റെയും നിലപാടൊന്നാണ്. കോട്ടയം ജില്ളാ പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയം പ്രാദേശിക വിഷയമായി വിസ്മരിക്കുക. തങ്ങള്‍ സിപിഎമ്മുമായി സഖ്യമുണ്ടാക്കി എല്‍ഡിഎഫിലേക്ക് പോകുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ളെന്നും സിപിഎം എന്ന ഉമ്മാക്കി കാട്ടി ആരും കേരള കോണ്‍ ഗ്രസിനെ ഭയപ്പെടുത്തേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

കേരള കോണ്‍ഗ്രസിനെതിരേ സിപിഐ സംസാരിക്കുന്നത് തങ്ങള്‍ എല്‍ഡിഎഫില്‍ വരുമോ എന്നുള്ള ഭയംകൊണ്ട് മാത്രമാണ്. തങ്ങള്‍ എല്‍ഡിഎഫിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന പാര്‍ട്ട ിയല്ള എന്നാണ് സിപിഐയോട് ഇത് സംബന്ധിച്ച് പറയാനുള്ളത്. കേരള കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ ചെന്നാല്‍ സിപിഐക്ക് ഇപ്പോള്‍ ലഭിക്കുന്ന സൌകര്യങ്ങള്‍ കുറയുമോ എന്ന്
അവര്‍ക്ക് ഭയപ്പാടുണ്ട്. അതിനാണ് തങ്ങള്‍ വരരുതെന്ന് അവര്‍ പ്രാര്‍ഥിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

കോട്ടയം ജില്ളാ പ്രസിഡന്‍റ് ഇ.ജെ.അഗസ്തിയുടെ രാജി തെറ്റിദ്ധാരണ മൂലമാണ്. അദ്ദേഹത്തിന്‍റെ രാജി പാര്‍ട്ടി സ്വീകരിക്കില്ള. കോട്ടയം ജില്ളാ പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയം പാര്‍ട്ടി നേതൃയോഗം കൂടുന്പോള്‍ ചര്‍ച്ച ചെയ്യുമെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതകളൊന്നും ഇല്ളെന്നും മാണി വ്യക്തമാക്കി.

 

യുഡിഎഫിന്‍റെ പടി കടക്കാമെന്ന് കേരള കോണ്‍ഗ്രസ് ഇനി കരുതേണ്ടെന്ന ചില കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് മാണി പുച്ഛിച്ച് തള്ളി. യുഡിഎഫില്‍ ചേര്‍ക്കണമെന്ന അപേക്ഷയ ുമായി കേരള കോണ്‍ഗ്രസ് ഒരിടത്തും പോയിട്ടില്ള. ആരുടെ മുന്നിലും കുനിഞ്ഞ് നില്‍ക്കുന്ന പാര്‍ട്ടിയല്ള കേരള കോണ്‍ഗ്രസ്. ഒറ്റയ്ക്ക് പലപ്പോഴും നിന്ന ചരിത്രവും വ്യക്തിത്വവും പാര്‍ട്ടി ക്കുണ്ട്. കോണ്‍ഗ്രസിന് തങ്ങളുടെ പിന്തുണ വേണ്ടങ്കില്‍ തിരിച്ചും ആവശ്യമില്ല.

 

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഏതെങ്കിലും മുന്നണിയില്‍ ചേരുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. തിരഞ്ഞെടുപ്പ് അടുക്കുന്പോള്‍ അതൊക്കെ ചര്‍ച്ച ചെയ്ത് തീരുമാന ിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം സംഭവത്തില്‍ ജോസ് കെ. മാണിയെ ചിലര്‍ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ അജണ്ട ലക്ഷ്യം വച്ചാണ്. ജോസ് കെ. മാണി വളരെ മാന്യമായി രാഷ്ട്രീയ
പ്രവര്‍ത്തനം നടത്തുന്ന നേതാവാണ്. അതില്‍ തനിക്ക് അഭിമാനമുണ്ട്. അയാള്‍ ഇക്കാര്യത്തില്‍ യാതൊരു പങ്കുമില്ള. വെറുതെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് വേണ്ടിയാണ് ജോസിനെതിരേ ചിലര്‍ രംഗത്തുവരുന്നതെന്നും കെ.എം.മാണി കൂട്ടിച്ചേര്‍ത്തു.