Sunday 24 January 2021




കൊറോണ ; ദുബായിൽ പൊതുജനങ്ങൾക്കായി സൗജന്യ പരിശോധന

By online desk .08 Apr, 2020

imran-azhar

 

ദുബായ്: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദുബായിലെ പൊതുജനങ്ങൾക്ക് സൗജന്യ കൊറോണ പരിശോധന. ദുബായ് അൽ നാസർ ക്ലബ്ബിൽ രാവിലെ എട്ടുമണി മുതൽ വൈകിട്ട് ആറര വരെയാണ് പരിശോധനാ സമയം. ഈ സേവനം സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായിരിക്കും . ഇതിനായി ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ 800 342 എന്ന നമ്പറില്‍ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

 

മൊബൈല്‍ നമ്പറിലേക്ക് ഡിഎച്ച്എ സന്ദേശമയക്കും. ഇതും എമിറേറ്റ്സ് ഐഡിയുമായി പരിശോധനയ്ക്ക് ചെല്ലാവുന്നതാണ്. പരിശോധനയ്ക്കായി വാഹനത്തില്‍നിന്ന് പുറത്തിറങ്ങേണ്ട കാര്യമില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ അടുത്തെത്തി അഞ്ച് മിനിറ്റിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കും.

 

48 മണിക്കൂറിനകം പരിശോധാ ഫലം കിട്ടും. DHA ആപ്പ് ഡൗണ്‍ ലോഡ് ചെയ്ത് അതില്‍ ലാബ് റിസല്‍ട്ടിലും, തുടര്‍ന്ന് പേഷ്യന്റ് സര്‍വ്വീസ് എന്ന ലിങ്കിലും ക്ലിക്ക് ചെയ്താല്‍ ഫലം അറിയാനാകും. ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്കാണ് കൊവിഡ് പരിശോധനയില്‍ മുന്തിയ പരിഗണന നല്‍കുക. പരിശോധനയ്ക്ക് പുറത്തിറങ്ങുന്നവര്‍ മൊബൈലിലെ DHA യുടെ സന്ദേശം കാണിച്ചാല്‍ മതി.