Monday 11 December 2017

രണ്ടു മണിക്കൂര്‍ ഇരുട്ടില്‍ തപ്പി ദുബായ് മാള്‍

By Subha Lekshmi B R.25 Apr, 2017

imran-azhar

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബായ് മാള്‍ ഇരുട്ടിലാണ്ടു. വൈദ്യുത ബന്ധം നഷ്ടമായതിനെ തുടര്‍ന്നാണ് ഈ വ്യാപാരസമുച്ചയം ഇരുട്ടില്‍ മുങ്ങിയത്. തിങ്കളാഴ്ച വൈകിട്ട് രാത്രി  മാളില്‍ തിരക്കുള്ള സമയത്ത് വൈദ്യുതബന്ധം നഷ്ടപ്പെടുകയായിരുന്നു.ഇതേതുടര്‍ന്ന് മാളിലുള്ള വ്യാപാരസ്ഥാപനങ്ങളും റെസ്റ്റോറന്‍റുകളും അടച്ചു. മാള്‍ മുഴുവന്‍ ഇരുട്ടിലായതോടെ എമര്‍ജന്‍സി ലൈറ്റുകളും ഷോപ്പിംഗിനെത്തിയവരുടെ മൊബൈല്‍ ഫോണ്‍ ഫ്ളാഷ് ലൈറ്റുകളും മാത്രമായിരുന്നു ആശ്രയം. രണ്ടു മണിക്കൂറിനുശേഷമാണ് മാളില്‍ വൈദ്യുതബന്ധം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞത്. വൈദ്യുതി തകരാറിന്‍റെ കാരണം കണ്ടെത്താനായിട്ടില്ല.