Monday 13 July 2020




ജോയ് അറക്കലിൻറെ മരണം ആത്മഹത്യ; ദുബായ് പോലീസ്

By online desk .29 Apr, 2020

imran-azhar




ദുബായ് : പ്രമുഖ പ്രവാസി വ്യവസായി ജോയ് അറക്കലിന്റെ മരണം ആത്മഹത്യ ആണെന്ന് ദുബായ് പോലീസ്സ്ഥിരീകരിച്ചു . ഈ മാസം 23ന് അദ്ദേഹം ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14–ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു.സാമ്പത്തിക പ്രതിസന്ധിയാകാം ആത്മഹത്യക്ക് കാരണമെന്നും പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. അബ്ദുല്ല ഖാദിം ബിൻ സുറൂർ പറഞ്ഞു.

 

അതേസമയം ആത്മഹത്യയ്ക്ക് പിന്നിൽ സംശയകരമായ ക്രിമിനൽ പശ്ചാത്തലം യാതൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹം നാട്ടിലേക്ക്കൊണ്ടുവരുന്നതിനാവശ്യമായ നടപടികൾ പൂർത്തിയായിവരുന്നന്നെന്നും അദ്ദേഹം പറഞ്ഞു മരണത്തിൽ ദുരൂഹതകളൊന്നുമില്ല. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായി വരുന്നുവെന്നും വ്യക്തമാക്കി.

 

ഇരുപത് വർഷത്തോളമായി യുഎഇ ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന ജോയ് അറക്കൽ ഇന്നോവ ഗ്രൂപ്പ് ഓ ഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടറായിരുന്നു ഇദ്ദേഹം .ഭാര്യ സെലിനിനും മക്കളായ അരുൺ, ആഷ്ലി എന്നിവർക്കൊപ്പം ജുമൈറയിൽ ആയിരുന്നു
ഇദ്ദേഹം താമസിച്ചിരുന്നത് . ചാർട്ടേർഡ് എയർ ആംബുലൻസിൽ ആണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്.മൃത ദേഹത്തിനൊപ്പം കുടുംബവും അനുഗമിക്കുമെന്ന് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ പറഞ്ഞു.

 

ഇന്ത്യൻ അധികൃതരിൽ നിന്ന് എൻഒസി ലഭിച്ചുകഴിഞ്ഞു. യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിച്ചയുടൻ മൃതദേഹം ബംഗ്ലുരുവിലേയ്ക്ക് കൊണ്ടുപോകും. അവിടെ നിന്ന് വയനാട്ടിലെ മാനന്തവാടിയിലെത്തിക്കും .