Wednesday 22 November 2017

മെക്സിക്കോയില്‍ ഭൂചലനം; സുനാമി

By SUBHALEKSHMI B R.08 Sep, 2017

imran-azhar

മെക്സിക്കോ സിറ്റി: ഭൂകന്പത്തെത്തുടര്‍ന്നു മെക്സിക്കന്‍ തീരത്ത് സൂനാമി. റിക്ടര്‍ സ്കെയിലില്‍ 8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. തുടര്‍ന്നാണ് സുനാമിയുണ്ടായത്. 2.3 അടി ഉയരത്തിലാണ് തിരകള്‍ കരയിലേക്ക് അടിച്ചുകയറിയതെന്ന് സൂനാമി മുന്നറിയിപ്പു കേന്ദ്രം അറിയിച്ചു. അതേസമയം, ഭൂകന്പത്തില്‍ തെക്കന്‍ മെക്സിക്കന്‍ സംസ്ഥാനം ചിയാപസില്‍ വീടു തകര്‍ന്നു രണ്ടുപേര്‍ മരിച്ചതായി ഗവര്‍ണര്‍ മാനുവല്‍ വെലാസ്കോ അറിയിച്ചു.

 

മെക്സിക്കോയുടെ തെക്കന്‍ തീരത്തുള്ള പിജിജിയാപന് 100 കിലോമീറ്റര്‍ തെക്കു പടഞ്ഞാറായി 35 കിലോമീറ്റര്‍ ആഴത്തിലാണു ഭൂകന്പത്തിന്‍െറ പ്രഭവകേന്ദ്രം. മെക്സിക്കോ, ഗ്വാട്ടിമാല, എല്‍ സാല്‍വഡോര്‍, കോസ്റ്റ റിക്ക, നിക്കരാഗ്വ പാനമ, ഹോണ്ടുറാസ് എന്നിവിടങ്ങളില്‍ സൂനാമി മുന്നറിയിപ്പു നല്‍കിയിരുന്നു.