Tuesday 20 August 2019




ശബരിമല കരിമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തീര്‍ഥാടകന്‍ മരിച്ചു

By sruthy.08 Jan, 2018

imran-azhar

 


ശബരിമല: ശബരിമല കരിമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തീര്‍ഥാടകന്‍ മരിച്ചു. ചെന്നൈ സ്വദേശി നിരോഷ് കുമാറാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയ്ക്കാണ്
സംഭവം. കാനന പാതയില്‍ വച്ചാണ് ആക്രമണമുണ്ടായത്. കരിമല മുകളില്‍ വെച്ചാണ് ആനയുടെ കുത്തേറ്റത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ആനയുടെ ക
ുത്തേറ്റത്. 12 മണിയോടെ കൂടെയുള്ളവര്‍ നിരോഷിനെ പമ്പയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചെന്നൈയില്‍ നിന്നുള്ള 19 അംഗ സംഘത്തോടൊപ്പമാണ് ന
ിരോഷ് എത്തിയത്. കരിമല കാനനപാതയില്‍ വെച്ച് കൂട്ടം തെറ്റി നിരോഷ് കാട്ടില്‍ കയറുകയായിരുന്നുവെന്നാണ് സൂചന.