Monday 23 October 2017

ട്രെയിനില്‍നിന്നു കായലില്‍ വീണ തിരുവനന്തപുരം സ്വദേശിനി രക്ഷപ്പെട്ടു

By SUBHALEKSHMI B R.13 Sep, 2017

imran-azhar

കൊല്ളം: ഓടുന്ന ട്രെയിനില്‍നിന്നു കായലിലേക്കു തെന്നിവീണ വിദ്യാര്‍ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. പരവൂര്‍ മാമൂട്ടില്‍ പാലത്തില്‍നിന്നു കായലിലേക്കു വീണ തിരുവനന്തപുരം സ്വദേശ ിയായ വിദ്യാര്‍ഥിനിയെ മത്സ്യത്തൊഴിലാളികള്‍ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.

 

കൊല്ളം കന്യാകുമാരി മെമുവില്‍ യാത്ര ചെയ്തിരുന്ന കൊല്ളത്തെ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. രാവിലെ 9.45 ഓടെയായിരുന്നു സംഭവം. പന ിബാധിതയായതിനാല്‍ കോളജില്‍നിന്നു തിരുവനന്തപുരത്തെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. കൈകകഴുകാന്‍ വേണ്ടി വാഷ്ബെയ്സിന് അടുത്തേക്കു നടക്കുകയായിരുന്നു. ഈ സമയം മാമ ൂട്ടില്‍ പാലത്തില്‍ കയറിയ ട്രെയിന്‍ ഒന്ന് ഉലഞ്ഞു. അപ്പോള്‍ പിടിവിട്ടു പോയ വിദ്യാര്‍ഥിനി നേരെ കായലിലേക്കു തെന്നി വീഴുകയായിരുന്നു.

 

പാലത്തിന്‍റെ മറുകരയില്‍ നിന്ന ഒരാള്‍ വിദ്യാര്‍ഥിനി വീഴുന്നത് കാണുകയും ഒച്ച വെച്ച് ആളെകൂട്ടുകയുമായിരുന്നു. കായലില്‍ ഈ സമയം മീന്‍പിടുത്തത്തില്‍ ഏര്‍പെട്ടിരുന്ന തൊഴിലാളികള്‍ വിദ്യാര്‍ഥിനിയെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച വിദ്യാര്‍ത്ഥിനിക്ക് സാരമായ പരുക്കുകള്‍ ഒന്നുമില്ല.