Friday 29 May 2020




സംസ്ഥാനത്തെ കോവിഡ് പരിശോധനാ സംവിധാനം വർധിപ്പിക്കും; 14 ജില്ലക്ക് 14 ലാബ്

By Akhila Vipin .10 Apr, 2020

imran-azhar

 

തിരുവനന്തപുരം: സംസ്ഥാനത്തെ പരിശോധനാ സംവിധാനം വർധിപ്പിക്കും. നാലുദിവസം കൊണ്ട് പുതിയ നാല് ലാബ് പ്രവര്‍ത്തനസജ്ജമാകും. 14 ജില്ലക്ക് 14 ലാബ് എന്നതാണ് ഉദ്ദേശിക്കുന്നത്. ലോക്ക്ഡോണിന്‍റെ പശ്ചാത്തലത്തില്‍ ആര്‍സിസിയില്‍ ചികിത്സയ്ക്കായി എത്തിച്ചേരാന്‍ കഴിയാതെ രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹറിക്കാൻ സർക്കാർ നടപടികൾ എടുത്തു.

 

ആരോഗ്യവകുപ്പും ആര്‍സിസിയും സംയുക്തമായി രോഗികളുടെ പ്രദേശങ്ങളില്‍ത്തന്നെ ചികിത്സ ലഭ്യമാക്കുന്ന സംവിധാനം ഒരുക്കും. തുടര്‍ പരിശോധന, മരുന്നുകള്‍, സാന്ത്വന ചികിത്സ തുടങ്ങിയവ പ്രാദേശികമായി ആശുപത്രികളില്‍ ലഭ്യമാക്കും. ഇത്തരം ആശുപത്രികളുടെ ഒരു പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും.