Saturday 20 October 2018



സഭയ്ക്ക് പ്രശ്നമില്ലെങ്കില്‍ പിന്നെ മുഖ്യമന്ത്രി വികാരംകൊളളുന്നതെന്തിനെന്ന് കുമ്മനം

By Subha Lekshmi B R.21 Apr, 2017

imran-azhar

ന്യൂഡല്‍ഹി: മൂന്നാറിലെ കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയതിനെ ക്രൈസ്തവ സഭകള്‍ അനുകൂലിച്ചിട്ടും മുഖ്യമന്ത്രി എന്തിനു വികാരംകൊള്ളുന്നുവെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കയ്യേറ്റങ്ങളെ കയ്യേറ്റങ്ങളായി തന്നെ കാണണം. ഇക്കാര്യത്തില്‍ മത, രാഷ്ട്രീയ വിവേചനം പാടില്ള. നിയമവിരുദ്ധമായ, ദേശദ്രോഹ നടപടി എന്ന നിലയ് ക്കുവേണം ഇതിനെ കണക്കാക്കാന്‍. ജനങ്ങളോടുള്ള വെല്ളുവിളി എന്ന നിലയ്ക്കാണ് കയ്യേറ്റങ്ങളെ കാണുന്നത്. സ്പിരിറ്റ് ഇന്‍ ജീസസുമായി മുഖ്യമന്ത്രിക്കുള്ള അവിശുദ്ധബന്ധം അന്വേഷി ക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

 

 

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ തിരുവനന്തപുരത്ത് പൊലീസ് വലിച്ചിഴച്ചതിനെക്കുറിച്ചു മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ളായിരുന്നു. അന്ന് അദ്ദേഹത്തിന് വേദനയൊന്നും ഉണ്ടായില്ള. അന്നൊന്നുമില്ളാത്ത വികാരം ഇപ്പോള്‍ അദ്ദേഹത്തിന് എന്തിനാണ്? മൂന്നാറില്‍ കുരിശ് നീക്കം ചെയ്തപ്പോള്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് വികാരവിക്ഷോഭമുണ്ടായത്. ഉത്തരവാദിത്ത ബോധ്യത്തോടെ ഇതിനെ നോക്കിക്കാണുന്ന ക്രൈസ്തവ സഭകളും സംഘടനകളും കുരിശ് നീക്കം ചെയ്തതിനെ അനുകൂലിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മാത്രം വ്യത്യസ്ത നിലപാടു സ്വീകരിച്ചത് എന്തുകൊണ്ടാണെന്നും കുമ്മനം ആരാഞ്ഞു.

 

കയ്യേറ്റ ഭൂമി ഒഴിപ്പിച്ച് സര്‍ക്കാര്‍ ഭൂമിയാക്കാനുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ നടപടിക്കു മുഖ്യമന്ത്രി പിന്തുണ നല്‍കണം. തെറ്റായ നിലപാടുകള്‍ തിരുത്താന്‍ തയാറാകണം. ഈ വിഷയങ്ങളെല്ളാം കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദാവെയെ അറിയിക്കും. മൂന്നാര്‍ സന്ദര്‍ശിച്ചു നിജസ്ഥിതി മനസ്സിലാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രസംഘത്തെ അയയ്
ക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടും. കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്നു ശകതമായ നടപടിയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.