Tuesday 22 September 2020




ലെബനൻ സ്ഫോടനം ;ഇന്ത്യക്കാരോട് ശാന്തമായിരിക്കണം എന്ന മുന്നറിയിപ്പുനൽകി എംബസി

By online desk .05 Aug, 2020

imran-azhar

 

ബെയ്റൂട്ട്: ലെബനനിലെ ബെയ്‌റൂട്ടിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുനൽകി ലെബനനിലെ ഇന്ത്യൻ എംബസി. എല്ലാവരോടും ശാന്തമായിരിക്കാൻ എംബസി ആവശ്യപ്പെട്ടു . ഏതെങ്കിലും ഇന്ത്യക്കാർക്ക്എന്തെങ്കിലും സംഭവിച്ചോ എന്ന കാര്യം വ്യക്തമെല്ല എന്നും എം ബസി വൃത്തങ്ങൾ അറിയിച്ചു. അതേസമയം അടിയന്തര സഹായം ആവശ്യമുള്ളവർക്ക് സഹായം നൽകുമെന്നാണ് ഇന്ത്യൻ എംബസി വ്യക്തമാക്കിയിരിക്കുന്നത്. അടിയന്തര സഹായത്തിന് +96176860128 എന്ന നന്പറിൽ ബന്ധപ്പെടാമെന്നും എംബസി അറിയിച്ചിട്ടുണ്ട്. ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ചു 73 ഓളം പേർ മരിക്കുകയും 3000 ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.