Tuesday 02 June 2020




കൊറോണ വൈറസ് ബാധയെ അതിജീവിച്ചവരുടെ രക്തം; വൈറസ് രോഗികൾക്ക് നിർണായക പരീക്ഷണത്തിന് അനുമതിനൽകി - എഫ് ഡി എ

By online desk .24 Mar, 2020

imran-azhar

 

 

വാഷിങ്ടണ്‍:കൊറോണ വൈറസിനെ നേരിടാൻ പുതിയ പരീക്ഷണം. കൊറോണ വൈറസ് ബാധയേറ്റ് അതിനെ അതിജീവിച്ചവരുടെ രക്തം ഗുരുതമായി വൈറസ് ബാധിച്ച് ചികിത്സയില്‍ തുടരുന്ന രോഗികള്‍ക്ക്നൽകാൻ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കും. ചൊവ്വാഴ്ച അംഗീകരിച്ച പുതിയ എമർജൻസി പ്രോട്ടോക്കോളുകൾ പ്രകാരം  വൈറസ് ബാധിച്ച് ഗുരുതരമായ രോഗികൾക്ക് കൊറോണ വൈറസ് അതിജീവിച്ചവരിൽ നിന്നും പ്ലാസ്മ നൽകാൻ രാജ്യത്തുടനീളമുള്ള ഡോക്ടർ മാർക്ക്  ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനു വാദം നൽകി.

 

സുഖം പ്രാപിച്ചവരുടെ രക്തത്തിൽ നിന്ന് വേർതിരിച്ചെടുത്ത ആന്റിബോഡി അടങ്ങിയ പ്ലാസ്മ ഉപയോഗിച്ച് കൊറോണ വൈറസ് രോഗികൾക്ക് ചികിത്സ ആരംഭിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ന്യൂയോർക്ക് ഗവൺമെന്റ് ആൻഡ്രൂ ക്യൂമോ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് എഫ്ഡിഎയുടെ തീരുമാനം.

 

കോണ്‍വലെസെന്റ് പ്ലാസ്മ എന്നാണ് ഈ ചികിത്സയുടെ പേര്. ആധുനിക വാക്‌സിനുകള്‍ക്കും ആന്റിവൈറല്‍ മരുന്നുകള്‍ക്കും മുമ്പുള്ള യുഗത്തില്‍, 1918-ലെ ഒരു പകര്‍ച്ചവ്യാധി പനിക്ക് ഇത് ഉപയോഗിച്ചിരുന്നു.

 

കൂടുതല്‍ വിദഗ്ദ്ധ ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതുവരെ കൊറോണ വൈറസിനെ നേരിടാനുള്ള ഏറ്റവും നല്ല പ്രതീക്ഷയായിരിക്കും ഇതെന്നും ചില വിദഗ്ധര്‍ പറയുന്നു. ഇതൊരു പുതിയ ആശയമല്ലെന്നും നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള രീതിയാണെന്നും ഇതിനു ഗുണം ഉണ്ടെന്നും വാഷിങ്ടണ്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ജെഫ്രി ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞു.