Friday 25 May 2018

സുരേഷ് ഗോപിക്കെതിരെ എഫ് ഐആര്‍ സമര്‍പ്പിച്ചു

By SUBHALEKSHMI B R.05 Dec, 2017

imran-azhar

തിരുവനന്തപുരം: പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന കേസില്‍ സുരേഷ് ഗോപി എംപിക്കെതിരെ ക്രൈംബ്രാഞ്ച് സംഘം എഫ്ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന സര്‍ക്കാരിനെ കബളിപ്പിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍.

 

2010~ല്‍ പുതുച്ചേരിയില്‍ വാടകക്ക് താമസിച്ചിരുന്നുവെന്ന വാടക കരാറിന്‍റെ അടിസ്ഥാനത്തില്‍ 2014~ല്‍ ആഡംബര വാഹനം സുരേഷ് ഗോപി അവിടെ രജിസ്റ്റര്‍ ചെയ്തുവെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. ഒറിജിനല്‍ രേഖകള്‍ ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ളെന്നും ക്രൈംബ്രാഞ്ച് തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ എഫ്ഐആറില്‍ ചൂണ്ടിക്കാട്ടുന്നു.