Wednesday 10 August 2022




വ്യാജ മദ്യ ദുരന്തം; ബീഹാറില്‍ മരണം 7 ആയി

By parvathyanoop.05 Aug, 2022

imran-azhar

 


ബീഹാര്‍ : വ്യാജ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സരണ്‍ ജില്ലയിലെ ഛപ്രയിലാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. കഴിച്ചവരില്‍ ചിലര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. പ്രദേശത്തേക്ക് മെഡിക്കല്‍ സംഘങ്ങളെ അയച്ചതായി ജില്ല കലക്റ്റര്‍ രാജേഷ് മീണ അറിയിച്ചു .

 

ഛപ്ര സദര്‍ ആശുപത്രിയിലും പട്ന മെഡിക്കല്‍ കോളജ് ആശുപത്രിയിലും നിരവധി പേരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ ഗ്രാമവാസികളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു. ഛപ്ര പൊലീസ് അനധികൃത മദ്യവ്യാപാരിയെ അറസ്റ്റ് ചെയ്തതായി അറിയിച്ചിരുന്നു.