Friday 19 July 2019




അര്‍ജന്റീനയുടെ മുന്‍ പ്രസിഡന്റ് ഫെര്‍ണാണ്ടോ ഡി ലാ റുവ അന്തരിച്ചു

By anju.09 Jul, 2019

imran-azhar


ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ മുന്‍ പ്രസിഡന്റ് ഫെര്‍ണാണ്ടോ ഡി ലാ റുവ (81) അന്തരിച്ചു. അര്‍ജന്റൈന്‍ സര്‍ക്കാര്‍ വൃത്തങ്ങളാണ് മരണ വിവരം പുറത്ത് വിട്ടത്.

 

ഫെര്‍ണാണ്ടോയുടെ നിര്യാണത്തില്‍ പ്രസിഡന്റ് മൗറീഷ്യോ മക്രി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ജനാധിപത്യപരമായ ഇടപെടലുകള്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശംസ നേടിയിരുന്നുവെന്ന് മക്രി ഓര്‍മിച്ചു.

 

1999 ഡിസംബര്‍ മുതല്‍ 2001 ഡിസംബര്‍ വരെയാണ് അദ്ദേഹം അര്‍ജന്റീനയുടെ പ്രസിഡന്റു പദം അലങ്കരിച്ചത്.