Wednesday 12 December 2018


അമേരിക്കയില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധി, പതിനായിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായേക്കും

By sruthy sajeev .20 Jan, 2018

imran-azhar

 


വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധി. ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റ് സെനറ്റില്‍ പാസായില്‌ള. ഫെബ്രുവരി 26 വരെയുള്ള ബജറ്റാണ്
സെനറ്റ് തള്ളിയത്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ ബില്‍ പാസാക്കാന്‍ കഴിയാതിരുന്നതോടെയാണ് പ്രശ്‌നം രൂക്ഷഷമായത്. രണ്ടാഴ്ചയ്ക്കിടെ പതിനായ
ിരത്തോളം പേര്‍ക്കാണ് ഇപ്പോള്‍ തൊഴില്‍ നഷ്ടമുണ്ടായത്. ഇതോടെ ട്രഷറിയില്‍നിന്നുള്ള ധനവിനിമയം പൂര്‍ണമായും മുടങ്ങും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യുഎസ്
നേരിടുന്ന രണ്ടാമത്തെ സാമ്പത്തിക പ്രതിസന്ധിയാണിത്. 2013ല്‍ ബറാക് ഒബാമയുടെ ഭരണകാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ ലക്ഷക്കണക്കിനു പേര്‍ക്കാണ്
ജോലി നഷ്ടപെ്പട്ടത്.