Thursday 26 April 2018

ചെന്നൈ സില്‍ക്ക്സ് ഷോറൂമില്‍ തീപിടിത്തം

By Subha Lekshmi B R.31 May, 2017

imran-azhar

ചെന്നൈ: ചെന്നൈ ടീ നഗറിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം. ഉസ്മാന്‍ റോഡിലെ ചെന്നൈ സില്‍ക്ക്സ് ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ള. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു.

 

ഇന്നു പുലര്‍ച്ചെ 4.54ന് താഴത്തെ നിലയില്‍ തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാജീവനക്കാരനാണ് അഗ്നിശമനസേനയെ വിളിച്ചറിയിച്ചത്. ഏഴുനിലകളിലേക്ക് തീ പടര ുകയായിരുന്നു. ഏഴാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കാന്‍റീനില്‍ ജോലിയിലേര്‍പ്പെട്ടിരുന്ന 12 തൊഴിലാളികളെ സ്കൈ ലിഫ്റ്റ് ഉപയോഗിച്ച് രക്ഷപ്പെടുത്തി. ടി നഗര്‍, എഗ്മോര്‍ എന്നിവിടങ്ങളില്‍ നിന്നുളള എട്ട് അഗ്നിശമനസേനാ യൂണിറ്റുകള്‍ തീ നിയന്ത്രണവിധേയമാക്കാനുളള ശ്രമം തുടരുകയാണ്.