Monday 13 July 2020




കൊറോണ വൈറസ് ; കഴിഞ്ഞ നവംബറിനും ഡിസസംബറിനുമിടയിൽ ഇന്ത്യയിലെത്തിയിരിക്കാം ശാസ്ത്രജ്ഞർ

By online desk .04 Jun, 2020

imran-azhar

 

ഹൈദരാബാദ്: ജനുവരി 30 ന് ആണ് ഇന്ത്യ ആദ്യമായി കോവിഡ് -19 സ്ഥിരീകരിചിരിക്കുന്നത്ത് , കേസ് കേരളത്തിൽ രജിസ്റ്റർ ചെയ്തിരുന്നു. എന്നിരുന്നാലും, ചൈനയിലെ വുഹാനിൽ നിന്ന് വ്യാപിച്ച കൊറോണ വൈറസിന്റെ പൂർവ്വികൻ 2019 നവംബർ മുതൽരാജ്യത്തിലുണ്ടായിരുന്നുവെന്ന് ഇന്ത്യൻ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.

 

ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ,വൈറസിന്റെ ഇന്ത്യന്‍ വിഭാഗത്തിലെ ഏറ്റവും പുതിയ പൊതു പൂർവ്വികൻ (എംആർ‌സി‌എ) 2019 ഡിസംബർ 11 ഓടെ പ്രചാരത്തിലുണ്ടായിരുന്നു. നവംബര്‍ 26-നും ഡിസംബര്‍ 25-നും ഇടയില്‍ തെലങ്കാനയിലും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വൈറസ് പടര്‍ന്നിട്ടുണ്ടാകാമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.


എന്നാൽ അക്കാലത്ത് വലിയ തോതിലുള്ള കൊറോണ വൈറസ് പരിശോധനകൾ നടന്നിട്ടില്ലാത്തതിനാൽ ചൈനയിൽ നിന്നുള്ള യാത്രക്കാർ വഴിയാണോ ഇത് ഇന്ത്യയിലേക്ക് എത്തിയതെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.എന്നാല്‍ ഹൈദരാബാദില്‍ തിരിച്ചറിഞ്ഞ വൈറസ് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്താണ് ഉത്ഭവിച്ചതെന്നാണ് കരുതുന്നത്. ഈ വിഭാഗത്തിലുള്ള വൈറസ് ഏത് രാജ്യത്താണ് ഉത്ഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് സിസിഎംബി ഡയറക്ടര്‍ ഡോ. രാകേഷ് മിശ്ര പറഞ്ഞു.