Saturday 22 September 2018



തൃശ്ശൂരില്‍ അഞ്ചംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി

By Subha Lekshmi B R.25 Feb, 2017

imran-azhar

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ളയിലെ കേച്ചേരിയില്‍ അഞ്ചംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി.നാല് പേരെ കഴുത്തറുത്തു കൊന്ന നിലയിലും ഒരാളെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മഴുവഞ്ചേരി മുള്ളന്‍കുഴിയില്‍ ജോണി ജോസഫും (39) ഭാര്യയും മൂന്നുമക്കളുമാണ് മരിച്ചത്.റോമ (35) മക്കളായ ആഷ്ലി (11) ആന്‍സണ്‍ (9) ആന്‍മരിയ (7) എന്നിവരെ കഴുത്തറുത്ത് കൊന്നനിലയിലാണ്. ജോണി ജോസഫിനെ വിഷം ഉള്ളില്‍ ചെന്ന നിലയിലാണ് കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജോണി വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനം.