Thursday 26 April 2018

ക്ഷേത്രത്തില്‍ 786 എന്ന് ആലേഖനം ചെയ്ത പതാകകള്‍; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

By Subha Lekshmi B R.28 Jun, 2017

imran-azhar

ജിന്ധ്: ഹരിയാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ക്ഷേത്രത്തില്‍ '786' എന്ന് ആലേഖനം ചെയ്ത നീല നിറത്തിലുള്ള പതാകകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. ഇസ്ലാമില്‍786 എന്ന നന്പറിന് മതപരമായ പ്രാധാന്യമുണ്ട്. ഗ്രാമത്തിലെ സ്ഥിതിഗതികള്‍ കൈവിട്ടുപോകാതിരിക്കാന്‍ വന്‍പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

 

ജിന്ധ് ജില്ളയിലെ അഞ്ച്ര ഖുര്‍ദ് ഗ്രാമത്തിലെ മുസ്ലിം പള്ളിയില്‍ അതിക്രമിച്ചുകയറിയ ഒരു സംഘമാളുകള്‍ ഇമാം ഉള്‍പ്പെടെ മൂന്നുപേരെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചിരുന്നു. ഞായര്‍ രാത്ര ിയായിരുന്നു ഇത്. ഇതേത്തുടര്‍ന്ന് ക്രമസമാധാന പരിപാലനത്തിനായി ഗ്രാമത്തില്‍ പൊലീസ് ക്യാന്പ്ചെയ്യുന്നുണ്ടായിരുന്നു. തിങ്കളാഴ്ച ഈദ് ദിനത്തില്‍ മേഖലയില്‍ സംഘര്‍ഷസാധ്യത ഉണ്ടായിരുന്നെങ്കിലും പൊലീസിന്‍െറ സാന്നിധ്യമുള്ളതിനാല്‍ അനിഷ്ട സംഭവങ്ങളുണ്ടായില്ള. ഇതിനുപിന്നാലെയാണ് ക്ഷേത്രത്തില്‍ പതാക കണ്ടെത്തിയത്